ആർക്ലോ: കൗണ്ടി വിക്ലോയിലെ ആർക്ലോയിൽ പുതുതായി വരുന്ന ഡാറ്റ സെന്ററുകളിൽ ഒന്നിന്റെ നിർമ്മാണ പ്രവർത്തനം ഈ വർഷം ആരംഭിക്കും. 2025 അവസാനത്തോടെ രണ്ട് ഡാറ്റാസെന്ററുകളിൽ ഒന്നിന്റെ പണി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡാറ്റ സെന്ററുകളാണ് ഇവിടെ ഒരുങ്ങുന്നത്.
ആദ്യ ഡാറ്റ സെന്റർ ആർക്ലോയിലെ അവോക്ക റിവർ ബിസിനസ് പാർക്കിലെ മുൻ ഐറിഷ് ഫെർട്ടിലൈസേഴ്സ് ഇൻഡസ്ട്രീസ് പ്ലാന്റിലാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യം ആരംഭിക്കുക. ഇവിടെ നിന്നും അഞ്ച് കിലോ മീറ്റർ മാറി കിഷ് ബിസിനസ് പാർക്കിലാണ് നിർമ്മിക്കുന്നത്. 3.5 ബില്യൺ യൂറോയുടെ നിക്ഷേപമാണ് പദ്ധതിയ്ക്കുള്ളത്.
Discussion about this post

