ഡബ്ലിൻ: അയർലൻഡിലെ ആദ്യത്തെ ഫ്ളോട്ടിംഗ് സൗനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ സൗന ആളുകൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഡബ്ലിനിലെ ഡൺലാവോഹെയറിലാണ് സൗനയുടെ നിർമ്മാണം. പ്ലഞ്ച് പൂളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
തുറമുഖം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ഫ്ളോട്ടിംഗ് സൗനയുടെ നിർമ്മാണം. സൗനയ്ക്ക് പുറമേ ഹോട്ടൽ, ലുക്കൗട്ട് ടവർ, സൈക്കിൾ ട്രാക്ക് എന്നിവയും നിർമ്മിക്കുന്നുണ്ട്. 12 സീറ്റുകളോട് കൂടിയാണ് ഫ്ളോട്ടിംഗ് സൗനയുടെ നിർമ്മാണം. ഇതിനോട് ചേർന്നായിരിക്കും പ്ലഞ്ച് പൂളും ഉണ്ടായിരിക്കുക.
Discussion about this post

