അയർലൻഡിൽ പ്രവർത്തിച്ചിരുന്ന കസാക്കിസ്ഥാൻ മയക്കുമരുന്ന് സംഘത്തിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണക്കട്ടി ആൻ ഗാർഡ സിയോച്ചാന ലേലം ചെയ്യുന്നു. സംഘത്തിലെ പ്രധാനി ജാമ്യത്തിലിറങ്ങി ഒളിവിലാണ്.ഇയാളുടെ ഭാര്യയെയും ഭാര്യാമാതാവിനെയും സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജയിലിലടച്ചു.
2024 ലാണ് ഡബ്ലിനിൽ നിന്ന് ഇന്റലിജൻസ് നേതൃത്വത്തിൽ തിരച്ചിലിനിടെ 1.4 മില്യൺ യൂറോ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തത്. ആൻ ഗാർഡ സിയോച്ചാനയ്ക്ക് വേണ്ടി വിൽസൺസ് ഓക്ഷൻസ് നടത്തുന്ന സ്വർണ്ണത്തിന്റെ ഓൺലൈൻ ലേലം തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കും.വിൽക്കുന്ന ഇനങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ കാണാൻ ലഭ്യമാണ്.
Discussion about this post

