ഡബ്ലിൻ: കിനഹാൻ ക്രിമിനൽ സംഘത്തിന്റെ നേതാവ് ഡാനിയേൽ കിനഹാൻ അറസ്റ്റിൽ. യുഎഇയിൽവച്ചാണ് ഡാനിയേലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അയർലൻഡിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്.
ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ഡാനിയേലിനെതിരെ അയർലൻഡിലെ വിവിധ കോടതികൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ 15 ന് ആണ് ഡാനിയേലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ദുബായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post

