ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ കലാപകാരികളെ പ്രതിരോധിക്കാൻ പോലീസുകാർ പ്ലാസ്റ്റിക് ബുള്ളറ്റ് ഉപയോഗിക്കുന്നതിൽ ആശങ്ക. പ്ലാസ്റ്റിക് ബുള്ളറ്റ് വിരുദ്ധ പ്രചാരക ഗ്രൂപ്പുകളാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വളരെ മാരകമായ ആയുധം എന്നാണ് ഇക്കൂട്ടർ പ്ലാസ്റ്റിക് ബുള്ളറ്റിനെ ഗ്രൂപ്പ് വിശേഷിപ്പിക്കുന്നത്.
തിങ്കളാഴ്ചയാണ് വടക്കൻ അയർലന്റിൽ അക്രമ സംഭവങ്ങൾ ആരംഭിച്ചത്. നിരവധി തവണ കലാപകാരികളെ പ്രതിരോധിക്കാൻ പോലീസ് പ്ലാസ്റ്റിക് ബുള്ളറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ എത്ര പ്ലാസ്റ്റിക് ബുള്ളറ്റുകൾ ഉപയോഗിച്ചുവെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ കുറഞ്ഞത് 15 ബുള്ളറ്റുകൾ എങ്കിലും പോലീസ് പ്രയോഗിച്ചിരിക്കാമെന്നാണ് കരുതുന്നത്.

