കാവൻ: കൗണ്ടി കാവനിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. കൗണ്ടിയിലെ ടർക്കി ഫാമിലാണ് രോഗം കണ്ടെത്തിയത്. അതേസമയം രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിക്കുന്നത് കാർഷിക മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കൃഷിവകുപ്പാണ് കാവനിലെ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഫാമിന് സമീപത്തെ പ്രദേശം നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് അഞ്ചാമത്തെ പ്രദേശത്താണ് രോഗം സ്ഥിരീകരിക്കുന്നത്.
ഹൗസിംഗ് ഓർഡർ നിലനിൽക്കെയാണ് പക്ഷികളിൽ രോഗബാധ കണ്ടെത്തിയത് എന്നത് കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതുവരെ കാർലോ, മീത്ത്, മൊനാഘൻ, ലാവോയിസ്, കാവൻ എന്നീ കൗണ്ടികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post

