ഡബ്ലിൻ: ഐറിഷ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ വോഡഫോണിന് നിർദ്ദേശം. റോമിംഗ് നിയന്ത്രണങ്ങൾ ലംഘിച്ചതിലാണ് നടപടി. റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി ഉപഭോക്താക്കൾക്ക് ശരിയായ നിർദ്ദേശം നൽകിയിരുന്നില്ല. ഇത് ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
വാച്ച് ഡോഗായാ കോംറെഗിന്റെ നിരീക്ഷണത്തിലാണ് കമ്പനിയ്ക്കെതിരായ കണ്ടെത്തൽ. 2022 ലെ റോമിംഗ് റെഗുലേഷൻ അനുസരിച്ച് ഉപയോഗിക്കേണ്ട ഓരോ അധിക യൂണിറ്റിനും ചെലവുകൾ ഉൾപ്പെടുത്തിയിട്ടില്ലാത്ത അറിയിപ്പുകൾ ഉപഭോക്താക്കൾക്ക് നൽകി. ഇതിൽ ഏകദേശം 45 യൂറോ റീഫണ്ടായി നൽകണം എന്നാണ് ഉത്തരവ്.
Discussion about this post

