ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടാകുന്ന വംശീയ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ശക്തമായ പോലീസ് ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി. കുടിയേറ്റ സഹമന്ത്രി കോം ബ്രോഫിയാണ് വിഷയത്തിൽ നിർണായക പ്രതികരണം നടത്തിയത്. ഇത്തരം ആക്രമണങ്ങൾ ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.
അയർലൻഡിൽ ഗുരുതര കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ ഇതിൽ മാറ്റം ഉണ്ടായി. വംശീയ ആക്രമണങ്ങൾ വർദ്ധിച്ചു. ഇത്തരം സംഭവങ്ങൾക്കതിരെ ശക്തമായ പോലീസ് നടപടിയുണ്ടാകണം. വംശീയ ആക്രമണം ഭയാനകമാണെന്നും ബ്രോഫി പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ബ്രോഫി.
Discussion about this post

