ഡബ്ലിൻ: കൊടും തണുപ്പിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ കൗണ്ടികളിൽ മുന്നറിയിപ്പ്. തിങ്കളാഴ്ചവരെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് മെറ്റ് ഐറാൻ നൽകിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറ് മണി മുതൽ കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽ വരും.
മുൻസ്റ്റർ, കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലോംഗ്ഫോർഡ്, മീത്ത്, ഒഫാലി, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ നാളെ രാവിലെ 11 മണിവരെ യെല്ലോ വാണിംഗ് ആണ്. പകൽ മുന്നറിയിപ്പ് ഉണ്ടായിരിക്കില്ല. പിന്നീട് നാളെ വൈകീട്ട് ആറ് മുതൽ തിങ്കളാഴ്ച രാവിലെ 11 വരെ യെല്ലോ വാണിംഗ് ഉണ്ടാകും. രാത്രി കാലങ്ങളിൽ അന്തരീക്ഷതാപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Discussion about this post

