ഡബ്ലിൻ: ഡബ്ലിനിലെ പുതിയ കോസ്റ്റ് റെന്റൽ വീടുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്നലെ മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.
എൽഡിഎയുടെ 600 കോസ്റ്റ് റെന്റൽ ഹോമുകളിൽ കൂപ്പർ സ്ക്വയറിലെ 229 അപ്പാർട്ട്മെന്റുകളിലേക്കാണ് ആദ്യഘട്ട അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 102 വൺ ബെഡ് റൂം, 116 ടു ബെഡ് റൂം, 11 ത്രീ ബെഡ്റൂം വീടുകൾ ഉൾപ്പെടുന്നു. എൽഡിഎയുടെ വെബ്സൈറ്റ് വഴി ആളുകൾക്ക് വീടുകൾക്കായുള്ള അപേക്ഷ സമർപ്പിക്കാം.
Discussion about this post

