ഡബ്ലിൻ: അയർലൻഡിൽ നിന്നുള്ള ബീഫ് ഇറക്കുമതിയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ചൈന. ബ്ലൂടങ്ക് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം 27 മുതൽ ചൈന ഇറക്കുമതി വിലക്കിയ കാര്യം ഐറിഷ് കാർഷിക വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കൗണ്ടി വെക്സ്ഫോർഡിൽ രോഗബാധ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറക്കുമതിയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് എപ്പോൾ എടുത്തുമാറ്റും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അടുത്തിടെയാണ് നിർത്തിവച്ച ബീഫ് ഇറക്കുമതി ചൈനീസ് സർക്കാർ പുന:രാരംഭിച്ചത്.
Discussion about this post

