ഡബ്ലിൻ: അയർലന്റിലെ പുതിയ കുട്ടികളുടെ ആശുപത്രി നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ അയർലന്റ് എന്ന് അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ കൊണ്ടുവന്ന നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിർമ്മാണം പൂർത്തിയായ അയർലന്റിലെ ആദ്യ കുട്ടികളുടെ ആശുപത്രി അടുത്ത വർഷം തുറക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഉപദേശക സമിതിയുമായുള്ള സമഗ്രമായ ചർച്ചകൾക്ക് ശേഷമാണ് നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്ന പേര് നൽകാൻ തീരുമാനിച്ചത് എന്ന് സർക്കാർ വക്താവ് അറിയിച്ചു. നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ ആശുപത്രിയ്ക്ക് ചരിത്രപുരുഷന്മാരുടെ പേര് നൽകണം എന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഡോ. കാതലീൻ ലിനിന്റെ പേര് നൽകണമെന്ന നിർദ്ദേശം ഉൾപ്പെടെ ആയിരുന്നു ഉയർന്നുവന്നത്.
Discussion about this post

