ഡബ്ലിൻ: ഡബ്ലിനിലെ കത്തോലിക്കാ സഭയ്ക്കായുള്ള കത്തീഡ്രൽ ആസ്ഥാനത്തിനായി ലിയോ മാർപ്പാപ്പ ഇടപെട്ടേക്കുമെന്ന് സൂചന. പ്രോ കത്തീഡ്രലിന്റെ 200ാം വാർഷികാഘോഷത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വാസി സമൂഹത്തിന്റെ പ്രതീക്ഷ. അങ്ങനെയെങ്കിൽ ദീർഘനാളായുള്ള വിശ്വാസികളുടെ ആഗ്രഹമാണ് സഫലീകരിക്കപ്പെടുക.
കഴിഞ്ഞ 500 വർഷമായി കത്തീഡ്രൽ ആസ്ഥാനം ഇല്ലാതെയാണ് ഡബ്ലിൻ അതിരൂപത തുടർന്ന് പോരുന്നത്. 2021 ൽ ഡെമോർട്ട് ഫാരെൽ ആർച്ച് ബിഷപ്പായി നിയമിതനായപ്പോൾ ഡബ്ലിനിൽ കത്തോലിക്കാ കത്തീഡ്രൽ ആസ്ഥാനമില്ലാത്തത് വലിയ ചർച്ചയായിയിരുന്നു. പിന്നീട് പ്രോ കത്തീഡ്രലിനെ ഔദ്യോഗിക കത്തീഡ്രലായി മൈനർ ബസിലിക്കയോ പ്രത്യേക പ്രധാന്യമുള്ള പള്ളിയോ ആക്കണമെന്നും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം വത്തിക്കാന് മുൻപിൽ പിന്നീട് സമർപ്പിക്കുകയായിരുന്നു.

