ഡൊണഗൽ: തിരക്കേറിയ റോഡിലൂടെ കാർ റേസിംഗ് നടത്തിയവർ അറസ്റ്റിൽ. രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വാരാന്ത്യ ബാങ്ക് അവധിയുടെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പാക്കാൻ പോലീസ് സംഘം പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് അമിത വേഗതയിൽ കാറുമായി യുവാക്കൾ എത്തിയത് പോലീസ് കണ്ടത്. ലെറ്റർകെന്നി ടൗൺ സെന്ററിലേക്കുള്ള നാല് വരി പാതയിൽ ആയിരുന്നു ഇവരുടെ അഭ്യാസ പ്രകടനം.
Discussion about this post

