ഡബ്ലിൻ : 18 വയസ്സിന് താഴെയുള്ളവർക്ക് സൺബെഡുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന “റോഗ് ഓപ്പറേറ്റർമാർ”ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം . കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യവുമായി ഡബ്ലിൻ വെസ്റ്റ് ആന്റു കൗൺസിലർ എല്ലെൻ ട്രോയ് ആണ് മുന്നോട്ട് വന്നത്.
18 വയസ്സിന് താഴെയുള്ളവർക്ക് സൺബെഡുകൾ നിയമവിരുദ്ധമാണ്. എന്നാൽ ചില റോഗ് ഓപ്പറേറ്റർമാർ അവ ലഭ്യമാക്കുന്നുണ്ടെന്നും ട്രോയ് പറഞ്ഞു. ഗുണദോഷങ്ങളെക്കുറിച്ച് മുതിർന്നവർക്ക് സ്വയം തീരുമാനമെടുക്കാം, പക്ഷേ യുവാക്കൾക്ക് അവ വളരെ അപകടകരമാകുമെന്ന് ട്രോയ് പറഞ്ഞു.
” ഇത് വളരെ വളരെ അപകടകരമാണ്. മെലനോമകളുടെയും നോൺ-മെലനോമ സ്കിൻ ക്യാൻസറുകളുടെയും വളർച്ചയിൽ അൾട്രാവയലറ്റ് രശ്മി നിർണായക പങ്ക് വഹിക്കുന്നു, സൺബെഡുകൾ ചർമ്മത്തിന് വളരെ ദോഷം ചെയ്യും.ചില റോഗ് ഓപ്പറേറ്റർമാർ കുട്ടികളെ അവ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സൗജന്യ സെഷനുകൾ വരെ നൽകുന്നുണ്ട് “ ട്രോയ് പറഞ്ഞു.

