ഡബ്ലിൻ: ഇ- സ്കൂട്ടർ ഉപയോഗങ്ങൾക്ക് കർശന നിയന്ത്രം കൊണ്ടുവരുന്നതുമായുള്ള നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി മന്ത്രിസഭ. ഇന്നലെ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചത്. അടുത്തിടെ നിയമലംഘനങ്ങളിലും ഇ- സ്കൂട്ടർ പിടിച്ചെടുക്കുന്ന സംഭവങ്ങളിലും വലിയ വർധനവ് ഉണ്ടായതായി യോഗം വിലയിരുത്തി.
ഇ- സ്കൂട്ടർ ഉപയോഗത്തിനുള്ള പ്രായപരിധി എന്നത് 16 വയസ്സിൽ നിന്നും 18 വയസ്സായി സർക്കാർ ഉയർത്തും. വാഹനം ഓടിക്കുന്നവർക്ക് ഹൈ – വി ജാക്കറ്റുകളും ഹെൽമറ്റുകളും നിർബന്ധമാക്കും. കുറ്റകൃത്യങ്ങൾക്ക് 100 യൂറോ ഫിക്സ് ചാർജ് നോട്ടീസ് ഉണ്ടാകും. കസ്റ്റഡിയിൽ എടുത്ത സ്കൂട്ടറുകൾ വിട്ട് കിട്ടാൻ നൽകേണ്ട തുകയും ഇരട്ടിയാക്കും. അടുത്ത മാസം മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

