ഡബ്ലിൻ : ക്രിമിനൽ അസറ്റ്സ് ബ്യൂറോ കഴിഞ്ഞ വർഷം വിറ്റഴിച്ചത് 20 വീടുകളും സ്വത്തുക്കളും . ഒരു വർഷത്തിനിടയിൽ വിറ്റ ഏറ്റവും വലിയ സ്വത്തുക്കളാണിത്. കിനഹാൻ ഓർഗനൈസ്ഡ് ഗ്രൂപ്പിന്റെ നേതാവായ ഡാനിയേൽ കിനഹാന്റെ മുൻ ഡബ്ലിൻ വീട്, €930,000-ൽ കൂടുതൽ തുകയ്ക്ക് വിറ്റു.
സാഗാർട്ടിലെ കോൾഡ് വാട്ടർ ലേക്ക്സിലെ ഒരു സ്വകാര്യ ഗേറ്റഡ് കോംപ്ലക്സിലെ കോർണർ സൈറ്റിലെ നാല് കിടപ്പുമുറികളുള്ള വീട്, ചോദിച്ച വിലയേക്കാൾ €380,000 കൂടുതൽ വിലയ്ക്ക് വിറ്റു.ഖജനാവിലേക്ക് €17 മില്യണിലധികം തുകയും ക്രിമിനൽ അസറ്റ്സ് ബ്യൂറോ നൽകി.
നീതിന്യായ മന്ത്രി ജിം ഒ’കല്ലഗൻ ബ്യൂറോയുടെ വാർഷിക റിപ്പോർട്ട് മന്ത്രിസഭയിൽ പ്രസിദ്ധീകരിക്കുമെന്നാന് സൂചന. കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ വീടുകൾ പിടിച്ചെടുത്തത്.ഡബ്ലിനിലെ മയക്കുമരുന്ന് ഇടപാടുകാരായ ഡേവിഡ്, ക്രിസ്റ്റഫർ വാൾഡ്രോൺ എന്നിവരിൽ നിന്ന് ഡബ്ലിനിലും വെക്സ്ഫോർഡിലും നാല് വീടുകൾ CAB പിടിച്ചെടുത്തു.കഴിഞ്ഞ വർഷം ആകെ €4.9 മില്യണിലധികം വിലയ്ക്ക് ഇരുപത് പ്രോപ്പർട്ടികൾ വിറ്റു.

