ഡബ്ലിൻ: അയർലൻഡിലെ രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാത്രി 10 മണിവരെ വോട്ടുചെയ്യാൻ സമയമുണ്ട്.
ഡബ്ലിൻ സെൻട്രൽ, ഗാൽവേ വെസ്റ്റ് എന്നിവിടങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലുമായി 30 ലധികം സ്ഥാനാർത്ഥികൾ ജനവിധി തേടുന്നുണ്ട്. പേപ്പർ ബാലറ്റുകളുടെ എണ്ണൽ ശനിയാഴ്ച മുതൽ ആരംഭിക്കും.
Discussion about this post

