ഡബ്ലിൻ: ബട്ടറിന്റെ വില കുറച്ച് ഐറിഷ് സൂപ്പർമാർക്കറ്റുകൾ. സ്വന്തം ബ്രാൻഡിൽ വിൽപ്പന നടത്തുന്ന ബട്ടറിന്റെ വിലയാണ് കുറച്ചത്. ഇത് സാധാരക്കാർക്ക് വലിയ ആശ്വാസമാകും.
പല സൂപ്പർമാർക്കറ്റുകളും 15 ശതമാനം വരെയാണ് ബട്ടറിന് വില കുറച്ചിരിക്കുന്നത്. ഇതോടെ സാധാരണക്കാർക്ക് 60 സെന്റ് വരെ ലാഭിക്കാൻ കഴിയും. മസ്ഗ്രേവ്, സൂപ്പർവാലു, സെൻട്ര എന്നീ സൂപ്പർമാർക്കറ്റുകൾ ബട്ടർ ഉൽപ്പന്നങ്ങളുടെ എല്ലാ ശ്രേണിയിലും വിലക്കുറവ് പ്രഖ്യാപിച്ചു. അതേസമയം അയർലൻഡിൽ വലിയ വിലയാണ് ബട്ടറിന് ഉള്ളത്. വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഭക്ഷണ സാധനം കൂടിയാണ് ബട്ടർ.
Discussion about this post

