ഡബ്ലിൻ: കഴിഞ്ഞ വർഷം കനത്ത സാമ്പത്തിക നഷ്ടം നേരിട്ട് ബസ് ഐറാൻ. 4.2 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടായി എന്നാണ് ലേബർ കോടതിയിൽ ബസ് ഐറാൻ നൽകിയ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഈ വർഷവും സമാനമായ സാമ്പത്തിക നഷ്ടം ബസ് ഐറാൻ പ്രതീക്ഷിക്കുന്നുണ്ട്.
അഞ്ച് യൂണിയനിലെ 3,200 തൊഴിലാളികളും കമ്പനിയും തമ്മിൽ ശമ്പളവുമായി ബന്ധപ്പെട്ട് തർക്കം നിലവിലുണ്ട്. ഇത് കോടതിയിൽ എത്തിയതിന് പിന്നാലെയാണ് ബസ് ഐറാൻ വരുമാനവുമായി ബന്ധപ്പെട്ട കണക്കുകൾ വെളിപ്പെടുത്തിയത്. എൻബിആർയു, സിപ്റ്റു, യുണൈറ്റ്, ടസ്സാ കണക്ട് സെക്യൂർഡ് എന്നീ തൊഴിലാളി യൂണിയനുകളിലെ തൊഴിലാളികളാണ് കോടതിയെ സമീപിച്ചത്. ഇവർക്ക് അടുത്ത വർഷം ഡിസംബർവരെ 6.7 ശതമാനം വർദ്ധനവോട് കൂടി സംയുക്തവേതനം 500 യൂറോ പേ വൗച്ചറിനൊപ്പം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

