ഡബ്ലിൻ: നഗരത്തിൽ ഡബ്ലിൻ ബസും ഫയർ എൻജിനും തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ഡബ്ലിനിലെ മൗണ്ട് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് മണിയോടെയായിരുന്നു സംഭവം. ഡബ്ലിൻ ബസ് ഡ്രൈവർക്കും അഗ്നിശമനസേനാംഗങ്ങൾക്കും ആണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

