ഡബ്ലിൻ: അയർലൻഡിൽ 2026 ലെ ബജറ്റ് ഓഗസ്റ്റിൽ അവതരിപ്പിക്കും. ഓഗസ്റ്റ് ആറാണ് ബജറ്റ് അവതരണ തിയതിയായി നിശ്ചയിച്ചിരിക്കുന്നത്. ധനമന്ത്രി സൈമൺ ഹാരിസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്.
ബജറ്റിന്റെ ഭാഗമായുള്ള സമ്മർ ഇക്കണോമിക് സ്റ്റേറ്റ്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇക്കുറി അധിക ചിലവുകൾക്കായി ഏഴ് ബില്യൺ യൂറോ നീക്കിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അധിക നികുതി പാക്കേജിൽ വരും ദിവസങ്ങളിൽ ചർച്ച നടക്കും. ആദായ നികുതിയിലെ മാറ്റങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് സൈമൺ ഹാരിസ് പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന പലർക്കും ശരിയായ ആനുകൂല്യം ലഭിക്കുന്നില്ല. ജോലിക്ക് അർഹമായ പ്രതിഫലം നൽകുന്നതിനായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

