ഡബ്ലിൻ: ജിഎഎ ( ഗാലിക് അത്ലറ്റിക് അസോസിയേഷൻ) ഉദ്യോഗസ്ഥൻ സീൻ ബ്രൗണിന്റെ കൊലപാതകത്തിൽ ബ്രിട്ടീഷ് സർക്കാർ അന്വേഷണം നടത്തണമെന്ന് നോർതേൺ അയർലന്റ് അപ്പീൽ കോടതി. മരണത്തിൽ ബ്രിട്ടീഷ് സർക്കാർ പൊതു അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു അപ്പീൽ കോടതിയുടെ ഉത്തരവ്. 1997 ലാണ് സീൻ ബ്രൗൺ കൊല്ലപ്പെട്ടത്.
സീൻ ബ്രൗണിന്റെ മരണത്തിൽ ബ്രിട്ടീഷ് സർക്കാർ പൊതു അന്വേഷണം നടത്താത്തതിൽ നേരത്തെ അപ്പീൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവിനെ പിന്തുണച്ചത്. അന്വേഷണം നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാരിന് നാല് ആഴ്ചത്തെ സമയവും കോടതി നൽകിയിട്ടുണ്ട്. സീൻ ബ്രൗണിന്റെ കുടുംബം കോടതിയിൽ ഹാജരായിരുന്നു.
Discussion about this post

