ഡബ്ലിൻ: അയർലൻഡിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവ് ശിക്ഷ. ബ്രീട്ടീഷ് പൗരന്മാരായ ഫിലിപ്പ് ക്ലാർക്ക്, അഡ്രിയാൻ ലെസ്സിൻസ്കി എന്നിവർക്കാണ് കോടതി ശിക്ഷവിധിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു ഇരുവരും ചേർന്ന് അയർലൻഡിലേക്ക് ലഹരി എത്തിച്ചത്.
2025 ഓഗസ്റ്റ് 25 ന് ആയിരുന്നു സംഭവം. ഡബ്ലിൻ തുറമുഖത്ത് കൊക്കെയ്നുമായി എത്തിയ പ്രതികളെ റെവന്യൂ വിഭാഗം പിടികൂടുകയായിരുന്നു. 1 മില്യൺ യൂറോയിലധികം വിലവരുന്ന കൊക്കെയ്ൻ ശേഖരമാണ് ഇവരിൽ നിന്നും പിടിത്തെടുത്തത്. വിൽപ്പനയ്ക്ക് വേണ്ടിയാണ് ഇത് എത്തിച്ചതെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആറ് വർഷത്തെ തടവ് ശിക്ഷയാണ് ഇരുവർക്കും കോടതി വിധിച്ചിരിക്കുന്നത്.
Discussion about this post

