ഡബ്ലിൻ: നിയമവിരുദ്ധമായി ഡോഡ്ജ് ബോക്സുകൾ ഉപയോഗിക്കുന്നവർക്കെതിരെ വീണ്ടും നിയമ നടപടിയുമായി സ്കൈ. കുടുംബങ്ങൾക്ക് വക്കീൽ നോട്ടീസ് നൽകി. 200 ഓളം വീടുകളിലാണ് നിയമവിരുദ്ധമായി ഡോഡ്ജ് ബോക്സുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇത് അവസാനിപ്പിച്ചെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൈ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സീസ് ആൻഡ് ഡെസിസ്റ്റ് നോട്ടീസുകളാണ് കമ്പനി അയച്ചിരിക്കുന്നത്. നിയമവിരുദ്ധമായി ഐപിടിവി സേവനങ്ങൾ ഉപയോഗിക്കുന്നത് അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഇതിൽ ആവശ്യപ്പെടുന്നു. നോട്ടീസ് ലഭിച്ചവർ 14 ദിവസത്തിനുള്ളിൽ സേവനം പ്രയോജനപ്പെടുത്തില്ലെന്ന നിയമപരമായ കരാറിൽ ഒപ്പിടണമെന്നും കമ്പനി ആവശ്യപ്പെടുന്നു.
Discussion about this post

