ഡബ്ലിൻ: ഗാസയിലേക്ക് സഹായവുമായി പോയ ഐറിഷ് ബോട്ടുകൾ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 12 ഐറിഷ് പൗരന്മാരെയാണ് തിങ്കളാഴ്ച ഇസ്രായേൽ സേന തടവിലാക്കിയത്. ഇതിൽ പ്രസിഡന്റ് കാതറിൻ കനോലിയുടെ സഹോദരി മാർഗരറ്റ് കനോലിയും ഉണ്ടായിരുന്നു.
സുമുദ് ഫ്ളോട്ടില്ലയിലെ ബോട്ടുകൾ അന്യായമായി തടഞ്ഞുവയ്ക്കുന്നത് അയർലൻഡിലെയും യൂറോപ്യൻ യൂണിയനിലെയും പൗരന്മാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് സൈമൺ ഹാരിസ് പറഞ്ഞു. ഇതിന്റെ പരിണിതഫലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

