ഡബ്ലിൻ: അയർലൻഡിൽ വാടക നിരക്കുകൾ കുതിച്ചുയരുന്നു. ഡാഫ്റ്റ് ഐഇയുടെ കണക്കുകൾ പ്രകാരണം വാടക നിരക്കുകളിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ആദ്യ പാദത്തെ നിരക്കുകൾ പരിശോധിക്കുമ്പോൾ രണ്ട് ബെഡ്റൂമുകളുള്ള ഒരു അപ്പാർട്ട്മെന്റിന് 2,176 യൂറോയാണ് ശരാശരി വാടക.
കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യമായിട്ടാണ് വാടക നിരക്കുകൾ ഇത്രയേറെ വർധിക്കുന്നത് എന്നാണ് ഡാഫ്റ്റ് ഐഇ സൂചിപ്പിക്കുന്നത്. ഡിസംബറിനും മാർച്ചിനും ഇടയിൽ വാടക നിരക്ക് 4.4 ശതമാനം ആണ് ഉയർന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഉയർച്ച എന്നത് 7.8 ശതമാനത്തിന്റെ വാർഷിക വർധനവാണ്. ഡബ്ലിൻ സിറ്റി സെന്ററിലാണ് വാടക നിരക്ക് ഏറ്റവും ഉയർന്ന് നിൽക്കുന്നത്.
Discussion about this post

