വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ തടാകത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. 10 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 20 വയസ്സുകാരനാണ് മരിച്ചത്. ഗാർഡ മുങ്ങൽ വിദഗ്ധരും പ്രദേശത്തെ മത്സ്യത്തൊഴിലാളികളും മറ്റും തിരച്ചിലിൽ പങ്കെടുത്തിരുന്നു.
ലഫ് എന്നിലാണ് യുവാവിനെ കാണാതെ ആയത്. ബോട്ടിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. മൃതദേഹം മുള്ളിംഗറിലെ ആശുപത്രിയിലേക്കാണ് മാറ്റിയിട്ടുള്ളത്. പോസ്റ്റ്മോർട്ടം പിന്നീട് നടക്കും. തിരച്ചിൽ പങ്കെടുത്ത ഏജൻസികൾക്കും പ്രാദേശിക സംഘടനകൾക്കുമെല്ലാം ഗാർഡ നന്ദി അറിയിച്ചു.

