ഡബ്ലിൻ: അയർലൻഡിലെ ജനന- മരണ നിരക്ക് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് വിവരങ്ങൾ പുറത്തുവിട്ടത്. 2022 ലെ വിവരങ്ങളെ അടിസ്ഥാനത്തിലുള്ളതാണ് പുതിയ റിപ്പോർട്ട്.
റിപ്പോർട്ട് അനുസരിച്ച് ഡബ്ലിനിലെ താലയാണ് അയർലൻഡിൽ ഏറ്റവുമധികം ജനന നിരക്ക് രേഖപ്പെടുത്തിയ ലോക്കൽ ഇലക്ടറൽ ഏരിയ. താലയിൽ ഓരോ ആയിരം പേർക്കും 13.7 കുഞ്ഞുങ്ങൾ വീതം എന്ന കണക്കിലായിരുന്നു ആ വർഷത്തെ ജനനം. അതേസമയം ജനന നിരക്ക് ഏറ്റവും കുറവ് ഡൊണഗലിലെ ഗ്ലെന്റീസിലാണ് . ഇവിടെ ഓരോ ആയിരം പേർക്കും 7.4 കുഞ്ഞുങ്ങൾ എന്ന നിരക്കിൽ ആയിരുന്നു ജനനനിരക്ക്. ആയിരം പേർക്ക് 10.2 എന്നതാണ് ആ വർഷത്തെ രാജ്യത്തെ ജനനനിരക്ക്.
അതേസമയം അയർലൻഡിലെ 15 പ്രദേശങ്ങളിൽ മരണ നിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആയിരം പേരിൽ 6.7 പേർ എന്നതാണ് ദേശീയ തലത്തിലെ മരണ നിരക്ക്. ഏറ്റവും കുറവ് മരണ നിരക്ക് ഉള്ളത് ബ്ലാഞ്ചാർഡ്സ്ടൗണിലാണ്.

