ലാവോയിസ്: അയർലൻഡിൽ വീണ്ടും പക്ഷിപ്പനി. കൗണ്ടി ലാവോയിസിലെ ടർക്കി ഫാമിലാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടുത്തെ ഫാമിലെ 30,000 ടർക്കികളിൽ രോഗബാധ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ഇത് നാലാം തവണയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
വെള്ളിയാഴ്ച ആണ് രോഗബാധ സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. ഇതിന് പിന്നാലെ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പക്ഷികളെ കൂടുകൾക്കുള്ളിൽ മാത്രമേ വളർത്താവൂവെന്ന് ഫാം ഉടമകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ കാർലോ, മീത്ത്, കോർക്ക്, മൊനാഘൻ എന്നീ കൗണ്ടികളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post

