കാര്‍ലോ : കാര്‍ലോയിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധ പടരുന്നത് തടയുന്നതിന് ഹോള്‍ഡിംഗിന് ചുറ്റും കൃഷി വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഫാമിന് ചുറ്റും 3 കിലോമീറ്റര്‍ സംരക്ഷണ മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായി നിശ്ചയിച്ച് ഡിപ്പാര്‍ട്ട്മെന്റിന്റെ ബയോസെക്യൂരിറ്റി ഉത്തരവ് പുറത്തിറക്കി.
പകര്‍ച്ചവ്യാധിയാണെങ്കിലും പൊതുജനാരോഗ്യത്തിന് അപകടസാധ്യത വളരെ കുറവാണെന്ന് എച്ച്എസ്ഇയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളും പറഞ്ഞു. 2023ന് ശേഷം ആദ്യമായാണ് ഫാമുകളിലും മറ്റും പക്ഷിപ്പനി പടരുന്നത് .
Discussion about this post

