ഡബ്ലിൻ: ഈ മാസത്തെ അനോയിന്റിംഗ് ഫയർ ബൈബിൾ കൺവൻഷൻ 26 ന്. ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരറ്റ് ബാൾ ദേവാലയത്തിൽ രാവിലെ 11 മണി മുതലാണ് പരിപാടി ആരംഭിക്കുക. വൈകീട്ട് നാലരവരെ പരിപാടി തുടരും. എല്ലാ മാസവും നാലാമത്തെ ശനിയാഴ്ചകളിലാണ് ബൈബിൾ കൺവെൻഷൻ നടത്തുക പതിവ്.
അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൺവെൻഷനിൽ വിവിധ ആത്മീയ ശുശ്രൂഷകൾ നടക്കും.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ കൺവെൻഷന്റെ ഭാഗമായി നടക്കുന്നതാണ്. എല്ലാ വിശ്വാസികളെയും കൺവെൻഷനിലേക്ക് ബന്ധപ്പെട്ടവർ സ്വാഗതം ചെയ്തു.
Discussion about this post

