ഡബ്ലിൻ: പലിശനിരക്ക് കുറച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്. കാൽശതമാനം കുറച്ചതോടെ പലിശനിരക്ക് 2ശതമാനം ആയി. അതേസമയം യൂറോപ്യൻ ബാങ്കിന്റെ നടപടി ട്രാക്കർ മോർട്ട്ഗേജ് ഉടമകൾക്ക് ഗുണം ചെയ്യും.
3.6 പ്രതിമാസ നിരക്കിൽ 3,25,000 യൂറോ 30 വർഷത്തിനുള്ളിൽ അടച്ച് തീർക്കണമെങ്കിൽ ഒരാൾ 1,4,77.60 യൂറോ പ്രതിമാസം അടയ്ക്കേണ്ടതായുണ്ട്. എന്നാൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചതോടെ ഈ നിരക്കുകൾ 3.35 ആയി കുറയും. ഇതുവഴി പ്രതിമാസം 45.27 യൂറോയുടെ നേട്ടമാണ് മോർട്ട്ഗേജ് ഉടമകൾക്ക് ഉണ്ടാകുക.
കഴിഞ്ഞ ദിവസമാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചത്. യൂറോസോൺ സമ്പദ്വ്യവസ്ഥയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഭാഗമായിട്ടാണ് നടപടി. കഴിഞ്ഞ 12 മാസത്തിനിടെ ഇത് എട്ടാം തവണയാണ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്.