ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അമിത വേഗതയിൽ വാഹനം ഓടിച്ചവർക്കെതിരെ നടപടിയുമായി അയർലന്റ് മോട്ടോർവാഹന വകുപ്പ് വിഭാഗം. 187 പേരെ അറസ്റ്റ് ചെയ്തു. 3000 പേരാണ് നിയമം ലംഘിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചത്. ഇവർക്കെതിരെയും നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
181 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവർക്ക് പുറമേ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചവരും മറ്റ് നിയമങ്ങൾ ലംഘിച്ചവരും അറസ്റ്റ് ചെയ്തവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
അവധിക്കാലത്ത് റോഡുകളിൽ വൻഗതാഗതക്കുരുക്ക് അനുഭവപ്പെടുക സാധാരണയാണ്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അധികൃതർ വേഗപരിധി നിശ്ചയിച്ചത്. നിയമം പാലിക്കുന്നുണ്ടോയെന്ന് അറിയാൻ ക്യാമറകൾ ഉപയോഗിച്ച് വാഹനങ്ങൾ നിരീക്ഷിച്ചിരുന്നു. ഇതിലാണ് നിയമലംഘനങ്ങൾ പിടിക്കപ്പെട്ടത്.

