ഡബ്ലിൻ: അയർലൻഡിൽ ഇ- സ്കൂട്ടർ ഉപയോഗത്തിനുള്ള പ്രായപരിധി ഉയർത്തും. 16 ൽ നിന്നും 18 ആയിട്ടാണ് ഉയർത്തുന്നത്. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ഇത് നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി ദരാഗ് ഒബ്രയാൻ അറിയിച്ചു.
ഇ- സ്കൂട്ടർ ഉപയോഗത്തിനായുള്ള പ്രായപരിധി ഉയർത്തുക ലക്ഷ്യമിട്ടുള്ള ചട്ടങ്ങൾ തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. മറ്റ് വാഹനങ്ങൾക്കെന്ന പോലെ ഇ-സ്കൂട്ടറുകൾക്കും രജിസ്ട്രേഷൻ, ഇൻഷൂറൻസ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നിർബന്ധമാക്കുന്ന കാര്യവും പരിഗണനയിലാണ്. ഇ-സ്കൂട്ടറുകൾ പൂർണമായി നിരോധിക്കുന്ന സാധ്യതകളും തള്ളിക്കളയുന്നില്ല. എന്നാൽ ഇത് പൊതുജനങ്ങളെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ശേഖരിക്കുകയാണ്. അടുത്ത നടപടികളിലും സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

