കോർക്ക്: കോർക്കിൽ പുതുതായി നിർമ്മിക്കുന്ന മോട്ടോർവേയുടെ കരാർ സ്വന്തമാക്കി ബിഎഎം സിവിൽ. 456 മില്യൺ യൂറോയ്ക്ക് ആണ് കമ്പനി കരാർ സ്വന്തമാക്കിയത്. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന അയർലന്റിലെ പുതിയ കുട്ടികളുടെ ആശുപത്രിയുടെ കരാറും ഇവരാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഏതാനും മാസങ്ങൾക്കുള്ളിൽ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കും. ഇതിന് ശേഷം മോട്ടോർവേയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിഎഎം സിവിലിന്റെ തീരുമാനം. പുതിയ എം28 കോർക്കിൽ നിന്നും റിംഗ്സ്കിഡിയിലേക്കാണ് നിർമ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ വ്യാഴാഴ്ച കോർക്കിൽവച്ച് സർക്കാരുമായി കമ്പനി ഒപ്പുവയ്ക്കും. 10 കിലോമീറ്ററാണ് പുതിയ മോട്ടോർവേയുടെ നീളം.
Discussion about this post