ഡബ്ലിൻ: നോർതേൺ അയർലന്റിൽ നഗരങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികളിൽ ഓട്ടിസം നിരക്ക് വർദ്ധിക്കുന്നു. ഗ്രാമങ്ങളിലുള്ള കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടിരട്ടിയാണ് ഓട്ടിസമുള്ള നഗരങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികളുടെ നിരക്ക്. ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
2024-25 കാലഘട്ടത്തിൽ നടത്തിയ നോർതേൺ അയർലന്റ് സ്കൂൾ സെൻസസിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനയിൽ 5.9 ശതമാനം സ്കൂൾ വിദ്യാർത്ഥികളിൽ ഓട്ടിസം കണ്ടെത്തി. ആകെയുള്ളതിൽ 6.9 ശതമാനം പേർ നഗരങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം ഗ്രാമങ്ങളിൽ നിന്നുള്ള 4.4 ശതമാനം വിദ്യാർത്ഥികളിലാണ് ഓട്ടിസം കണ്ടെത്തിയത്.
Discussion about this post

