ഡബ്ലിൻ: സിൻ ഫെയ്ൻ വനിതാ നേതാവ് മേരി ലൂ മക്ഡൊണാൾഡ്സിനെതിരായ കയ്യേറ്റ ശ്രമത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇന്നലെ വൈകീട്ട് ഡബ്ലിനിൽ നോർത്ത് സ്ട്രാൻഡ് സ്ട്രീറ്റിൽവച്ചാണ് മേരിയ്ക്ക് നേരെ ആക്രമണ ശ്രമം ഉണ്ടായത്. അതേസമയം ഇവിടെ വച്ച് മറ്റ് രണ്ട് സ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിയ്ക്കുകയായിരുന്നു മേരി. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. പലസ്തീൻ പതാക വസ്ത്രത്തിൽ പ്രദർശിപ്പിച്ചായിരുന്നു ഇവർ വോട്ട് തേടിയിരുന്നത്. ഇതിൽ പ്രകോപിതനായ ഒരാൾ ആക്രമിക്കുകയായിരുന്നു. പ്രചാരണ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കാണ് മർദ്ദനമേറ്റത്.
Discussion about this post

