ഡബ്ലിൻ: അയർലൻഡിൽ ഇന്ന് രാത്രി അതിശക്തമായ മഴ ലഭിക്കുമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. ഇതേ തുടർന്ന് മുൻസ്റ്റർ മേഖലയിലെ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. നാളെ രാവിലെ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ പ്രവചിച്ചിട്ടുള്ളത്.
ഇന്ന് രാത്രി 10 മണിയോടെ യെല്ലോ വാണിംഗ് നിലവിൽ വരും. നാളെ രാവിലെ എട്ട് മണിയോടെ ആകും ഇത് അവസാനിക്കുക. കോർക്ക്, കെറി എന്നീ കൗണ്ടികളിലാണ് 10 മണിയ്ക്ക് വാണിംഗ് ആരംഭിക്കുക. ഈ രണ്ട് കൗണ്ടികൾക്കും പുറമേ വാട്ടർഫോർഡിൽ പ്രത്യേക യെല്ലോ വാണിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ന് അർധരാത്രി വരെ നിലവിൽവരും. നാളെ ഉച്ചയ്ക്ക് ആയിരിക്കും ഈ വാണിംഗ് അവസാനിക്കുക. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയായിരിക്കും ലഭിക്കുക. ഇത് വെള്ളപ്പൊക്കത്തിനും വാഹനയാത്രികരുടെ കാഴ്ച മറയാനും കാരണം ആകും. അതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

