ഡബ്ലിൻ: അയർലന്റിൽ വീടുകളുടെയും അപ്പാർട്ട്മെന്റുകളുടെയും അടിസ്ഥാന വില വർദ്ധിക്കുന്നു. പ്രതിവർഷം 7 ശതമാനത്തിന്റെ വർദ്ധനവ് വസ്തുക്കളുടെ അടിസ്ഥാന വിലയിൽ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ. ബാങ്ക് ഓഫ് അയർലൻഡുമായി സഹകരിച്ച് പ്രോപ്പർട്ടി വെബ്സൈറ്റായ MyHome.ie പുറത്തിറക്കിയ ഏറ്റവും പുതിയ ത്രൈമാസ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ.
ഡബ്ലിനിൽ വീടുകളുടെയും അപ്പാർട്ട്മെന്റുകളുടെയും അടിസ്ഥാന വിലയിൽ 5.1 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ട്. ഡബ്ലിന് പുറത്തുള്ള നഗരങ്ങളിൽ ഇത് 7.9 ശതമാനം ആണ്. ഈ വർഷം മെയ് മാസത്തിൽ അംഗീകാരം നൽകിയ ശരാശരി മോർട്ട്ഗേജ് 3,37,000 യൂറോ ആയിരുന്നു. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 6.7 ശതമാനം കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിൽപ്പന വേളയിൽ ചോദിക്കുന്ന വിലയെക്കാൾ 7.5 ശതമാനം കൂടുതൽ വിലയ്ക്കാണ് വസ്തുവിന്റെ വിൽപ്പന നടക്കുന്നത് എന്നും റിപ്പോർട്ടിലുണ്ട്.

