ഡബ്ലിൻ: നഗരത്തിൽ ആംബുലൻസും ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നോർത്ത് ഡബ്ലിൻ സിറ്റി സെന്ററിലെ ഡോർസെറ്റ് സ്ട്രീറ്റിൽ ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
പരിക്കേറ്റ അഞ്ച് പേരും ബസ് യാത്രികരാണ്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. ഇടിയുടെ ആഘാതത്തിൽ ബസിനും ആംബുലൻസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post

