ഡബ്ലിൻ: വീണ്ടും പിരിച്ചുവിടൽ പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. തീരുമാനം അയർലൻഡിലെ ജീവനക്കാരെയും ബാധിക്കേക്കും. ആഗോളതലത്തിൽ 16,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ആമസോണിന്റെ പ്രഖ്യാപനം.
അയർലൻഡിൽ ആമസോണിന് ഏകദേശം 6500 തൊഴിലാളികൾ ഉണ്ട്. ഇവരിൽ എത്രപേരെ പുതിയ പ്രഖ്യാപനം ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എഐ സാങ്കേതിക വിദ്യയുടെ വളർച്ച വിപണിയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് പ്രവർത്തനക്ഷമത വർധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
Discussion about this post

