നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസിന്റെ കണക്കുകൾ പ്രകാരം, 2025-ൽ കില്ലാർണി നാഷണൽ പാർക്കിൽ കൊന്നൊടുക്കിയത് 400-ഓളം മാനുകളെ . കോ കെറിയിലെ 10,000 ഹെക്ടർ വിസ്തൃതിയുള്ള പാർക്കിൽ കൊന്നൊടുക്കിയ കാട്ടുമാനുകളിൽ ഭൂരിഭാഗവും സ്വദേശികളല്ലാത്ത സിക്ക മാൻ ആയിരുന്നു.
ഈ വർഷം കില്ലാർണി സ്വദേശികളായ 116 ചുവന്ന മാനുകളെയും 276 സിക്ക മാൻകളെയും കൊന്നൊടുക്കിയതായി കണക്കുകൾ കാണിക്കുന്നു.കഴിഞ്ഞ വർഷത്തേക്കാൾ 37% വർദ്ധനവാണിത്, അന്ന് ആകെ 286 മാനുകളെ കൊന്നൊടുക്കിയിരുന്നു. ഔദ്യോഗിക വേട്ട സീസണിലാണ് പ്രധാനമായും ഈ മാൻ വേട്ട നടന്നത്. പെൺ മാൻകളെയാണ് ഏറെയും കൊന്നൊടുക്കിയത്.
എന്നാൽ, കില്ലാർണിയിലെ കാട്ടുമാനുകൾ പാർക്കിന് പുറത്ത് എത്തുന്നുണ്ടെന്നും അത് ആയിരത്തോളം ഉണ്ടെന്നും പ്രാദേശിക പ്രതിനിധികൾ പറഞ്ഞു. മാനുകളുമായി കൂട്ടിയിടിച്ച് റോഡപകടങ്ങൾ ഉണ്ടാകുന്നതും പതിവ് സംഭവമാണെന്ന് കില്ലാർണി കൗൺസിലർ ബ്രെൻഡൻ ക്രോണിൻ പറഞ്ഞു.

