ഡബ്ലിന്‍ : അക്ഷര ബി മാക്സിന്റെ റിവിഷന്‍ ക്ലാസ്സുകള്‍ ഫെബ്രുവരി 21 ന് ആരംഭിക്കും. ജൂനിയര്‍, ലിവിങ് സെര്‍ട് കുട്ടികള്‍ക്കായുള്ള മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ക്ലാസ്സുകളും ജൂനിയര്‍ സെര്‍ട് കുട്ടികള്‍ക്കായുള്ള സയന്‍സ് ക്ലാസ്സുകളുടെ റിവിഷനുമാണ് തുടങ്ങുന്നത്.
40 മണിക്കൂര്‍ ക്ലാസുകള്‍ക്ക് 160 യൂറോയാണ് ഫീസ്.ഈ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്ക് പഠിക്കേണ്ട എല്ലാ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിയതാണ് റിവിഷന്‍ ക്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതോടൊപ്പം കഴിഞ്ഞ 10 വര്‍ഷത്തെ മാത്സിന്റെ പ്രീവിയസ് ക്വസ്റ്റ്യന്‍ ബാങ്കും ഉത്തരങ്ങളും സോള്‍വ്ഡ് മോക്ക് എക്സാമും ജൂനിയര്‍ സെര്‍ട്ട്, ലിവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.
25 മണിക്കൂര്‍ ക്ലാസുകള്‍ക്ക് 100 യൂറോയാണ് ഫീസ്.ജൂനിയര്‍ സെര്‍ട്ട് കുട്ടികള്‍ക്കായുള്ള സയന്‍സ് ക്ലാസുകളും ഇതോടൊപ്പം നടക്കും.25 മണിക്കൂര്‍ ക്ലാസുകള്‍ക്ക് 100 തന്നെയാണ് ഫീസ്.ലിവിങ് സര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി ക്ലാസുകളും ഇതേ ഫീസില്‍ ലഭ്യമാണ്.വിദേശരാജ്യങ്ങളിലെ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ബി മാക്സ് എന്ന പേരില്‍ മാത്സ്, കെമിസ്ട്രി, ഫിസിക്സ്, കോഡിംഗ് അടക്കമുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.

