ഡബ്ലിൻ: ഡബ്ലിനിലെ ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ നൈജീരിയൻ പൗരന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് അഡ്വക്കേറ്റ്സ് ഫോർ വിക്ടിംസ് ഓഫ് ഹോമിസൈഡ് (എഡിവിഐസി). ഇത് പ്രതിരോധിക്കാൻ കർശനമായ നടപടികൾ ആവശ്യമാണെന്നും ഗ്രൂപ്പ് വ്യക്തമാക്കുന്നു. നൈജീരിയൻ പൗരൻ ഖയ്യും ബലോഗൻ ആയിരുന്നു കൊല്ലപ്പെട്ടത്.
2015 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ നഗരത്തിൽ കത്തികൊണ്ടുള്ള അക്രമ സംഭവങ്ങൾ വളരെയധികം വർധിച്ചിട്ടുണ്ടെന്ന് ഗ്രൂപ്പിന്റെ വക്താവ് ജോൺ ഡീൻ പറഞ്ഞു. കൊലപാതകം കൊണ്ട് കുടുംബങ്ങൾക്കുണ്ടാകുന്ന നഷ്ടം തടയണം. ക്രിമിനൽ നീതിയിലും പൊതുജനാരോഗ്യ സംവിധാനങ്ങളിലും അടിയന്തിരമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും ഡീൻ കൂട്ടിച്ചേർത്തു.
Discussion about this post

