ഡബ്ലിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പരിക്കേൽക്കാനിടയായ ഇ-ബൈക്ക് അപകടത്തിൽ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് പോലീസ്. ചോദ്യം ചെയ്യലിന് ശേഷമാണ് ഇ-ബൈക്ക് ഉടമയെ പോലീസ് വിട്ടയച്ചത്. ഇയാൾക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ആയിരുന്നു ഇയാൾ സഞ്ചരിച്ച ഇ- ബെെക്ക് ഇടിച്ച് നാല് വയസ്സുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ടൈറൽസ്ടൗണിലെ കുറാഗ് ഹാളിലാണ് അപകടം ഉണ്ടായത്. അതേസമയം സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

