കോർക്ക്: സഹതടവുകാരന്റെ ചെവി കടിച്ച് മുറിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. 29 വയസ്സുള്ള റോമൻ ബെക്വാറിനെയാണ് കോടതി നാല് വർഷത്തെ തടവിന് ശിക്ഷിച്ചത്. കോർക്കിലെ ജയിലിൽ തടവിൽ കഴിയുന്നതിനിടെ ആയിരുന്നു ഇയാൾ സഹതടവുകാരനെ ആക്രമിച്ചത്.
കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയാണ് കേസ് പരിഗണിച്ചത്. ഗുരുതരമായ കുറ്റങ്ങൾ പ്രതിയ്ക്ക് മേൽ കോടതി ചുമത്തിയിരുന്നു. 45 കാരനായ പ്രതിയ്ക്കാണ് പരിക്കേറ്റത്. കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് ഇയാൾ റോമനൊപ്പം ഒരാഴ്ച ജയിലിൽ കഴിഞ്ഞിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു ആക്രമണം എന്നാണ് പരിക്കേറ്റയാൾ വ്യക്തമാക്കുന്നത്.
Discussion about this post

