ഡബ്ലിൻ : ബെൽഫാസ്റ്റിന് സമീപം ബസും കാറും ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച 23 കാരി മരിച്ചു . ന്യൂടൗണബെ ഏരിയയിൽ നിന്നുള്ള ക്ലോഡിയ ജാസിക് ആണ് മരിച്ചത്. ബസ് ഡ്രൈവർക്കും പരിക്കുകക്കുണ്ടെന്നും ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 8 മണിയോടെ ടെമ്പിൾപാട്രിക്കിലെ ബാലിറോബിൻ റോഡിലാണ് അപകടം നടന്നത്.അപകടത്തെ തുടർന്ന് റോഡ് അല്പസമയം അടച്ചിട്ടിരുന്നു. അപകടം കണ്ടവരോ പോലീസ് അന്വേഷണത്തിന് സഹായകമാകുന്ന ഡിജിറ്റൽ ദൃശ്യങ്ങൾ ഉള്ളവരോ ഫെബ്രുവരി 14 ലെ റഫറൻസ് നമ്പർ 341 ഉദ്ധരിച്ച് 101 എന്ന നമ്പറിൽ കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.
Discussion about this post

