ഡബ്ലിൻ: ഡബ്ലിൻ കലാപവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. അറസ്റ്റിലായവരിൽ ഒരു സ്ത്രീയെ കോടതിയിൽ ഹാജരാക്കും. കലാപത്തിനിടെ ഒ കോണൽ സ്ട്രീറ്റിൽ ബസിന് തീയിട്ട സ്ത്രീയെ ആണ് കോടതിയിൽ ഹാജരാക്കുക.
2023 നവംബറിൽ ആയിരുന്നു ഡബ്ലിനിലെ സിറ്റി സെന്ററിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ ഇക്കഴിഞ്ഞ ഞായറിനും ചൊവ്വയ്ക്കും ഇടയിലുള്ള ദിവസങ്ങളിലായി ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് സ്ത്രീകളും, നാല് പുരുഷന്മാരും, രണ്ട് ആൺ കുട്ടികളുമാണ് അറസ്റ്റിലായിട്ടുള്ളത്.
Discussion about this post

