ഡബ്ലിൻ: അയർലൻഡിൽ കുട്ടികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വർധിക്കുന്നു. 83 ശതമാനം പ്രൈമറി സ്കൂൾ വിദ്യാർത്ഥികളും കിടപ്പുമുറിയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഓൺലൈൻ സേഫ്റ്റി ചാരിറ്റിയായ സൈബർ സേഫ് കിഡിസിന്റെ പഠനത്തിലാണ് നിർണായക കണ്ടെത്തൽ.
8നും 12 നും ഇടയിലുള്ള 63 ശതമാനം കുട്ടികൾ അർദ്ധരാത്രി മൊബൈൽ ഉപയോഗിക്കുന്നുണ്ട്. സ്കൂൾ വിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയാൽ 56 ശതമാനം പേർ നേരെ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നു. 39 ശതമാനം പേർ ഉറങ്ങാൻ പോകുന്നതിന് തൊട്ട് മുൻപ് മാത്രമാണ് മൊബൈൽ ഉപയോഗിക്കാറുള്ളത്. ഉറക്കമുണർന്നാൽ നേരെ മൊബൈൽ നോക്കുന്ന കുട്ടികൾ 11 ശതമാനം ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം കുട്ടികളിൽ മൊബൈൽ ആസക്തി വർധിക്കുന്ന പശ്ചാത്തലത്തിൽ 24 മണിക്കൂർ നേരത്തേയ്ക്ക് ഒരു ഇടവേള എടുക്കണമെന്നാണ് സൈബർസേഫ്കിഡ്സ് നിർദ്ദേശിക്കുന്നത്.

